ഷാർജ : ബാങ്ക് ചെക്കുകൾ ഉൾപ്പെടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ സുത്യാര്യമാക്കി ഷാർജ പൊലീസ്.
ഇനി എമിറേറ്റിലെ ഏത് പൊലീസ് സ്റ്റേഷനിലും സാമ്പത്തിക കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
വ്യക്തികൾക്ക് സെൻട്രൽ ഓഫീസിലേക്ക് വരാതെ തന്നെ, തങ്ങളുടെ സ്റ്റേഷനിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ കേസുകൾ ഫയൽ ചെയ്യാൻ സാധിക്കും.
ബാങ്ക് സർട്ടിഫിക്കറ്റ്, ഡിജിറ്റൽ പത്രികകൾ എന്നിവയും സമർപ്പിക്കാൻ ഇതുവഴി സൗകര്യമുണ്ട്.
എല്ലാ സ്റ്റേഷനുകളിലും സേവനങ്ങൾ വേഗത്തിൽ, കൂടുതൽ സൗകര്യപ്രദമായി എത്തിക്കുകയാണ് ലക്ഷ്യം. നിവാസികൾക്ക് സുരക്ഷിതവും ലളിതവുമായ വഴിയിൽ പരാതികൾ സമർപ്പിക്കാൻ ഇതുവഴി സാധിക്കും.



