ദുബൈ : ദുബൈയും അബുദാബിയും സാമ്പത്തിക ശക്തിയിലും ആഗോള സ്വാധീനത്തിലും നിരന്തരമായി മുന്നേറുന്ന ഗൾഫ് നഗരങ്ങളാണ്.
ആഗോള നഗര സൂചിക (Global Cities Index 2025) പ്രകാരം, ആഗോള തലത്തിലെ മുൻനിര 50 നഗരങ്ങളിൽ ദുബൈയും അബുദബിയും മികച്ച സ്ഥാനങ്ങൾ നേടി.
ദുബൈ 23-ാം സ്ഥാനത്തും അബുദബി 49-ാം സ്ഥാനവും സ്വന്തമാക്കി. പട്ടികയിൽ ഗൾഫ് മേഖലയിലെ മുന്നിലുള്ള നഗരങ്ങളായി ഇവ രണ്ടും പ്രത്യേക ശ്രദ്ധ നേടി.
ഖത്തറിന്റെ തലസ്ഥാനമായ ദോഹ 51-ാം, റിയാദ് 56-ാം, ബഹ്‌റൈൻ തലസ്ഥാനം മനാമ 125-ാം സ്ഥാനനം എന്നിങ്ങനെയാണ്. സൗദി നഗരങ്ങളായ ദമ്മാം, മദീന എന്നിവയും മുൻനിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗോള തലത്തിൽ, പട്ടികയിൽ ന്യൂയോർക്കും, തുടർന്ന് ലണ്ടൻ, പാരിസ്, ടോക്കിയോ, സിംഗപ്പൂർ എന്നിവ മുന്നിൽ നിൽക്കുന്നു.
158 നഗരങ്ങളിൽ ബിസിനസ് പ്രവർത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടൽ എന്നീ അഞ്ചു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കക്കിയാണ് റാങ്ക് നിർണ്ണയിച്ചിരിക്കുന്നത്.



