ദുബൈ: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി മരിച്ചു. പ്രവാസി ദമ്പതികളായ വി.ജി. കൃഷ്ണകുമാറിന്റെയും വിദു കൃഷ്ണകുമാറിന്റെയും മകൻ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്.
മാവേലിക്കര സ്വദേശിയാണ്. ദുബൈയിൽ ബി.ബി.എ (മാർക്കറ്റിങ്) ബിരുദ ഒന്നാംവർഷ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാത്രി ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.



