ദുബൈ : റോഡിലെ അപകടകരമായ കുഴി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് യുവാവ്. പിന്നീട് നടന്നത് ചരിത്രം. പോസ്റ്റ് കണ്ടതിന് പിന്നാലെ വേഗത്തിലെത്തി കുഴി അടച്ച് ദുബൈ ആർ.ടി.എ മാതൃകയായി.
അൽ നഹ്ദയിലെ റോഡിലെ കുഴിയാണ് ഫോട്ടോഗ്രാഫറായ റൈഹാൻ ഹാമിദ് എന്ന വ്യകതി ഒക്ടോബർ 9ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അധികൃതർ റൈഹാനുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
തുടർന്ന് പരാതി രജിസ്റ്റർ ചെയ്ത്, ഒക്ടോബർ 20നകം കുഴി പൂർണ്ണമായി അടക്കുകയായിരുന്നു.
തന്റെ പരാതിയിൽ വേഗത്തിൽ ഇടപെടൽ നടത്തിയ ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരെയും അവരുടെ പ്രവർത്തനമികവിനെയും അഭിനന്ദിച്ച് റൈഹാൻ പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
പിന്നാലെ അനേകം യു.എ.ഇ സ്വദേശികളും പ്രവാസികളും ആർ.ടി.എയുടെ അതിവേഗ ഇടപെടലിനെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവെക്കാനിടയായി. സംഭവം വളരെ വേഗത്തിൽ തന്നെ സ്മൂഹമാധ്യമങ്ങളിൽ വൈറലായി.



