ദുബൈ : ബിഗ് ടിക്കറ്റ് വീക്ക്ലീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് നേട്ടം. സമ്മാനമായ 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് ദുബൈയിലെ പ്രവാസി മലയാളി ബോണി തോമസിന് ലഭിച്ചത്.
അഞ്ച് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ബോണിയെ തേടി ഭാഗ്യമെത്തുന്നത്. 31 കാരനായ ബോണി കോർഡിനേറ്റിംഗ് ഓഫീസറായി ജോലി ചെയ്ത് വരികയാണ്.001009 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്.
2017 മുതൽ ബോണി ദുബൈയിൽ ജോലി ചെയ്യുന്നുണ്ട്. സ്ഥിരമായി ബിഗ് ടിക്കറ്റുകൾ എടുക്കുന്ന വ്യക്തിയാണ് ബോണി. സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ബോണി ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്.
സമ്മനത്തിന് അർഹമായ ടിക്കറ്റ് താൻ അഞ്ചു പേരുമായി ഷെയർ ചെയ്താണ് എടുത്തതെന്നും അവരെല്ലാം തൻ്റെ സഹപ്രവർത്തകരാണെന്നും ബോണി വ്യക്തമാക്കി.



