ദുബൈ: തിരുവനന്തപുരത്ത് നടക്കുന്ന 69-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ യു.എ.ഇയിലെ സ്കൂളിന് അഭിമാനനേട്ടം.
സബ് ജൂനിയർ വിഭാഗത്തിലെ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ അബൂദബി മുസഫയിലെ മോഡൽ പ്രൈവറ്റ് സ്കൂളിലെ വിദ്യാർത്ഥി സ്വാനിക് ജോഷ്വ വെള്ളി മെഡൽ നേടി.
12.18 സെക്കൻഡ് സമയത്തിലാണ് സ്വാനിക് ഫിനിഷ് ലൈൻ മറികടന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥി നേടുന്ന ആദ്യ മെഡൽ എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.



