ദുബൈ: ദുബൈയിൽ നടന്ന ഏഴാമത് അറബ് റീഡിങ് ചലഞ്ചിൽ 32 ദശലക്ഷം മത്സരാർത്ഥികളെ പിന്തള്ളി ടുണീഷ്യയിലെ 12 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ ബിസാനും, ബിൽസാനും വിജയികളായി.
വിജയികൾക്ക് അഞ്ച് ലക്ഷം ദിർഹം (1.19 കോടി) കാഷ് പ്രൈസ് ലഭിച്ചു.അവാർഡ് ദാനച്ചടങ്ങ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വച്ച് നടന്നു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിജയികളെ ആദരിച്ചു.
ബഹ്‌റൈനിൽ നിന്നുള്ള 11 വയസ്സുകാരി മുഹമ്മദ് ജാസിം ഇബ്രാഹിം രണ്ടാം സ്ഥാനത്തിന് അർഹയായി.
ലോകത്തിലെ ഏറ്റവും വലിയ അറബ് സാക്ഷരതാ പ്രസ്ഥാനമായ അറബ് റീഡിങ് ചലഞ്ച് ദുബൈ ഭരണാധികാരി ആരംഭിച്ചതാണ്.
50 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലേറെ സ്‌കൂളുകളിൽ നിന്നുള്ള മൂന്ന് കോടിയിലധികം വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്.



