ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിതമായി 20 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം.
നഗരത്തിന്റെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ആർടിഎയുടെ ഇരുപതാം വാർഷികം വിവിധ പരിപാടികളുടെയും പ്രത്യേക ഓഫറുകളുടെയും നിറവിലാണ് ആഘോഷിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ആർടിഎ നിവാസികൾക്കും യാത്രക്കാർക്കും വേണ്ടി നിരവധി പ്രത്യേക ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ദുബൈ വിമാനത്താവളം, ദുബൈ ട്രാം, ദുബൈ മെട്രോ തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലെ യാത്രക്കാർക്ക് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാം.
സിനിമാ ടിക്കറ്റ് ബുക്കിംഗിനും ഓൺലൈൻ ഓർഡറുകൾക്കുമായി ആകർഷകമായ കിഴിവുകളും ഒരുക്കിയിട്ടുണ്ട്.
നവംബർ 2 വരെ ദുബൈ ട്രാമിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് എന്റർടെയ്നർ യുഎഇ 2026 ബുക്ക്ലെറ്റ് നേടാനാകും. ‘ഒന്ന് വാങ്ങുമ്പോൾ ഒന്ന് ലഭിക്കുന്ന’ 10,000-ത്തിലധികം ഓഫറുകൾ ഉൾപ്പെടുത്തിയതാണ് ഈ ബുക്ക്ലെറ്റ്.



