ദുബൈ : യുഎഇയിലെ കണ്ടെന്റ് ക്രിയേറ്റർമാർ, പരസ്യദാതാക്കൾ എന്നിവർക്കുള്ള ലൈസൻസ് നേടാനുള്ള അവസാന തീയതി 2026 ജനുവരി 31വരെ നീട്ടി.
സമൂഹമാധ്യമങ്ങളിലെ പരസ്യം നിയന്ത്രിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ലൈസൻസ് നിർബന്ധമാക്കിയത്.
രാജ്യത്തെ ഡിജിറ്റൽ പരസ്യ വ്യവസായത്തെ കൂടുതൽ സുസ്ഥിരവും മത്സരക്ഷമവുമാക്കുക, അംഗീകാരം ലഭിക്കാത്ത പരസ്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, സൃഷ്ടിപരമായ പ്രതിഭകളെ ആകർഷിക്കുക, വ്യവസായത്തിൽ നിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് ലൈസൻസ് നിർബന്ധമാക്കാനുള്ള പ്രധാന ലക്ഷ്യങ്ങൾ.



