ദുബൈ: ആ 225 കോടി രൂപ കിട്ടിയത് മലയാളിക്ക് ആണോ എന്നാണ് ഇനി അറിയേണ്ടത്..ആ ഭാഗ്യവാന്റെ ശബ്ദം യു.എ.ഇ ലോട്ടറി അധികൃതർ പുറത്ത് വിട്ടു.. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ശബ്ദസന്ദേശം നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി. സമ്മാനം നേടിയ വിവരം ജേതാവിനെ അറിയിച്ച് കൊണ്ടുള്ള ഫോൺകോളാണ് യു.എ.ഇ ലോട്ടറി അധികൃതർ പുറത്തുവിട്ടത്. ഷായെന്ന സ്വയം പരിചയപ്പെടുത്തുന്നയാൾ യു.എ.ഇ ലോട്ടറി വകുപ്പിൽ നിന്നാണെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് ജേതാവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻപോന്ന ആ പ്രഖ്യാപനം നടത്തുന്നത്.
നിങ്ങളാണ് ഞങ്ങളുടെ നറുക്കെടുപ്പിൽ 100 മില്യൺ ദിർഹത്തിന്റെ വിജയി എന്നായിരുന്നു ലോട്ടറി ഉദ്യോഗസ്ഥൻ അറിയിച്ചത്. ഇതിന് മറുപടിയായി കുറച്ച് നേരത്തേക്ക് മറുതലക്കൽ നിന്ന് നിശബ്ദതയായിരുന്നു മറുപടി. പിന്നീട് അപ്രതീക്ഷിതമായ ഞെട്ടലിൽ നിന്ന് മോചിതനായവണ്ണം ഓ മൈ ഗോഡ് എന്ന് മറുതലക്കലിൽ നിന്നും പ്രതികരണം. ഇനി അറിയാനുള്ള ആ ശബ്ദത്തിന്റെ ഉടമ മലയാളിയാണോയെന്നത് മാത്രമാണ്. അതിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. തിരിച്ചൽ പ്രക്രിയകൾ ഉൾപ്പടെ പൂർത്തായാക്കി യു.എ.ഇ ലോട്ടറി തന്നെ ആ ഭാഗ്യവാന്റെ പേരും വിവരങ്ങളും പുറത്തുവിടും.



