ദുബൈ : പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം ആരംഭിക്കാൻ ദുബൈ . റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ദുബായിൽ പുതിയ സ്മാർട്ട് ട്രാഫിക് സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്.
വെഹിക്കിൾ-ടു-എവരിതിംഗ് (V2X) എന്ന നൂതന സ്മാർട്ട് ട്രാഫിക് സംവിധാനമാണ് ആർടിഎ ആവിഷ്ക്കരിച്ചത്.
റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.
സ്മാർട്ട് കണക്റ്റഡ് വെഹിക്കിൾസ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് സിഗ്നലുകളെ വാഹനങ്ങളുടെ ഡാഷ്ബോർഡുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.
2027നും 2028നും ഇടയിൽ ദുബയിലെ ഏകദേശം 620 സിഗ്നൽ ജംഗ്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലുമാണ് വി2എക്സ് സംവിധാനം നടപ്പിലാക്കുക.



