ദുബൈ: മൂന്ന് വയസ്സുകാരിയായ സാറയ്ക്ക് അപൂർവമായൊരു അനുഭവം ഒരുക്കി ദുബൈ പോലീസ്.
പോലീസുകാരിയാകണമെന്ന തന്റെ ആഗ്രഹം പങ്കുവെച്ചതിനെത്തുടർന്ന്, സാറയ്ക്ക് ഒരു ദിവസത്തേക്ക് യൂണിഫോം അണിഞ്ഞ് നഗരവീഥികളിൽ സഞ്ചരിക്കാനുള്ള അവസരമാണ് നൽകിയത്.
ഒരു ആശുപത്രിയിൽ നടന്ന സാമൂഹിക പരിപാടിക്കിടെ പോലീസുകാരിയാകണമെന്ന ആഗ്രഹം സാറ പ്രകടിപ്പിച്ചതോടെയാണ് ഈ പ്രത്യേക അവസരം പോലീസ് ഒരുക്കിയത്.
പോലീസ് വാഹനത്തിൽ യാത്ര ചെയ്യാനും ഉദ്യോഗസ്ഥരുമായി സമയം ചെലവഴിക്കാനുമാണ് സാറയെ അനുവദിച്ചത്.
കുട്ടികളിൽ പോലീസ് സേവനത്തെക്കുറിച്ചുള്ള ബോധവൽക്കരണവും സാമൂഹിക ബന്ധവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി.



