അബൂദാബി: ഒമാനിലെ സോഹാറിനെയും യു.എ.ഇയിലെ അബൂദാബിയെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽ സർവീസ് ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു.
അബൂദാബിയിലെ നോട്ടം ലോജിസ്റ്റിക്സ് കമ്പനി, ഹഫീത് റെയിലുമായി പ്രാഥമിക കരാറിൽ ഒപ്പുവച്ച് പദ്ധതിക്ക് തുടക്കമിട്ടു.
അബൂദാബി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ നോട്ടം ലോജിസ്റ്റിക്സ്, ഒമാനും യുഎഇയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിർത്തി കടന്നുപോകുന്ന റെയിൽവേ ശൃംഖലയുടെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഹഫീത് റെയിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന ചരക്ക് സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ ഏഴ് കണ്ടെയ്‌നർ ട്രെയിനുകളാണ് സർവീസ് നടത്താനുദ്ദേശിക്കുന്നത്.



