ദുബൈ: യു.എ.ഇയുടെ ഫ്ലാഗ്ഷിപ്പ് വിമാനകമ്പനിയായ എമിറേറ്റ്സിന് 40 വയസ് പൂർത്തിയാകുന്നു. 1985 ഒക്ടോബർ 25നാണ് എമിറേറ്റ്സ് ആദ്യ സർവീസ് നടത്തിയത്.
വാടകക്കെടുത്ത രണ്ട് എയർ ക്രാഫ്റ്റുകളുമായിട്ടായിരുന്നു എമിറേറ്റ്സിന്റെ തുടക്കം. ആദ്യം രണ്ട് സർവീസുകളാണ് ഉണ്ടായിരുന്നനത്.
ബോയിങ് 737 വിമാനം ഉപയോഗിച്ച് കറാച്ചിയിലേക്കും എയർബസ് എ300 വിമാനം മുംബൈയിലേക്കുമായിരുന്നു സർവീസ് നടത്തിയിരുന്നത്.
രണ്ട് വിമാനങ്ങളും പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിൽ നിന്നും വാടകക്കെടുത്തവയായിരുന്നു.
എന്നാൽ, ഇന്ന് 230 അത്യാധുനിക വിമാനങ്ങളാണ് എമിറേറ്റ്സിനുള്ളത്.
152 നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് സർവീസ് നടത്തുന്നത്. പ്രതിവർഷം 53 മില്യൺ ആളുകളാണ് എമിറേറ്റ്സിൽ സഞ്ചരിക്കുന്നത്.



