ദുബൈ: ശൈത്യകാല സീസണിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ മിറാക്കിൾ ഗാർഡൻ സന്ദർശകർക്കായി പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. ജന്മദിനദിവസങ്ങളിൽ എത്തുന്നവർക്ക് സൗജന്യപ്രവേശനമാണ് ഗാർഡൻ അധികൃതർ ഒരുക്കിയിരിക്കുന്നത്.
ഏകദേശം 15 കോടി പൂക്കളാൽ അലങ്കരിച്ച മിറാക്കിൾ ഗാർഡൻ, ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവിക പുഷ്പോദ്യാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സാധാരണയായി പ്രായപൂർത്തിയായ സന്ദർശകർക്കും (പ്രവാസികൾ അല്ലാത്തവർ) ടിക്കറ്റിന് 105 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ് നിരക്ക്.
എന്നാൽ, ജന്മദിനദിവസങ്ങളിൽ എത്തുന്നവർക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമാകും. അതിന് പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ ജനന തീയതി തെളിയിക്കുന്ന രേഖയായോ പ്രവേശന കവാടത്തിൽ കാണിച്ചാൽ മതി.



