അബൂദബി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഫഹദ് അൽ ഷബ്‌റാമി അറിയിച്ചു.
അബൂദബിയിൽ നടന്ന വേൾഡ് റെയിൽ 2025 എക്‌സിബിഷന്റെയും കോൺഗ്രസിന്റെയും രണ്ടാം പതിപ്പിലായിരുന്നു അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.
ദീർഘകാലമായി ജിസിസി രാജ്യങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മഹത്തായ പദ്ധതി നടപ്പാക്കുന്നതിനായി എല്ലാ അംഗരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി വ്യക്തമാക്കി.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളെ ഏകദേശം 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല മുഖേനയാണ് ഈ പദ്ധതി ബന്ധിപ്പിക്കുക.



