അബുദാബി; അസഭ്യപരാമർശങ്ങൾ നടത്തി സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. അൽ ഐൻ കോടതിയുടേതാണ് ഉത്തരവ്.
സ്ത്രീക്കെതിരെ നടത്തിയ വാക്ക് തർക്കത്തിൽ സ്ത്രീത്വത്തെ അപാനമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്.
ഈ ഉത്തരവ് പ്രകാരം പ്രതിയായ പുരുഷൻ, വാദിയായ സ്ത്രീക്ക് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം.
പ്രതിയുടെ നടപടികളിലൂടെ തനിക്ക് ഉണ്ടായ വൈകാരികവും മാനസികവുമായ വേദനയ്ക്ക് 51,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഫീസുകളും ചെലവുകളും വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ സിവിൽ കേസ് ഫയൽ ചെയ്തത്.



