ദുബൈ: യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് സ്വന്തമാക്കിയ ഭാഗ്യവാന്റെ പേര് പുറത്തുവിട്ടു.
ഇന്ത്യക്കാരനും ആന്ധ്ര സ്വദേശിയുമായ അനിൽകുമാർ ബൊല്ല യാണ് ജാക്ക്പോട്ട് വിന്നർ.
ലോട്ടറിയടിച്ച പണം കൊണ്ട് ഒരു മാസം സെവൻ സ്റ്റാർ ഹോട്ടലിൽ താമസിക്കണമെന്നും സൂപ്പർ കാർ വാങ്ങണമെന്നും അനിൽ പറഞ്ഞു.
കുടുംബത്തെ ദുബായിൽ ഒപ്പം കൂട്ടണമെന്ന ആഗ്രഹവും അനിൽ പങ്കുവച്ചു.
നിലവിൽ അബുദാബിയിലാണ് അനിൽ താമസിക്കുന്നത്.



