ദുബൈ: ദുബൈയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 13.7 മിനിറ്റ് മാത്രമേ എടുക്കുന്നുള്ളു എന്ന് പുതിയ പഠനം.
ഇത് പ്രധാന ആഗോള നഗരങ്ങളെ അപേക്ഷിച്ച് ദുബായിലെ ഗതാഗത സംവിധാങ്ങൾക്ക് കൂടുതൽ വേഗതയുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ടോംടോം ട്രാഫിക് സൂചിക 2024 പ്രകാരം, ഗതാഗത കാര്യക്ഷമതയിൽ ദുബായ് സിഡ്നി, മോൺട്രിയൽ, ബെർലിൻ, റോം, മിലാൻ തുടങ്ങിയ നഗരങ്ങളെ മറികടന്നു.
ദുബായുടെ യാത്രാ സമയ സൂചിക (TTI) 1.23 ആയി രേഖപ്പെടുത്തി, ഇത് ആഗോള ശരാശരിയായ 1.3നെക്കാൾ മികച്ചതാണെന്നു ആർടിഎ വ്യക്തമാക്കി.



