ദുബൈ: യു.എ.ഇയുടെ ദേശീയ പതാക ദിനമായ നവംബർ 3-ന് പൗരന്മാരും മുഴുവൻ താമസക്കാരും സ്ഥാപനങ്ങളും ഒരുമിച്ച് പതാക ഉയർത്തണമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
അന്നേദിവസം രാവിലെ കൃത്യം 11 മണിക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പതാക ഉയർത്താനാണ് നിർദേശം.
ദേശീയ പതാക ദിനം മാതൃരാജ്യത്തോടും അതിൻ്റെ നേതൃത്വത്തോടും ഉള്ള വിശ്വസ്തതയുടെ പ്രതീകമായും ഐക്യവും ദേശസ്നേഹവും പുതുക്കുന്ന ദിനമായും ആചരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.



