അബൂദബി: മുൻ ജീവനക്കാരിയായ ഡോക്ടറുടെ ശമ്പള കുടിശ്ശികയും, പിടിച്ചു വെച്ച മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് നിർദേശിച്ച അപ്പീൽ കോടതിയുടെ ഉത്തരവ് ശരിവെച്ച് അബൂദബി സുപ്രീംകോടതി.
മൊത്തം 30,000 ദിർഹം ശമ്പള കുടിശ്ശിക, 72,500 ദിർഹം അവധി അലവൻസ്, 95,000 ദിർഹം സർവീസാനന്തര ഗ്രാറ്റ്വിറ്റി ഉൾപ്പടെ ആവശ്യപ്പെട്ടാണ് വനിതാ ഡോക്ടർ കോടതി സമീപിച്ചത്.
കേസ് പരിഗണിച്ച് കാസേഷന്‍ കോടതി സ്ഥാപനയുടമ ഡോക്ടർക്ക് 3,18,690 ദിര്‍ഹമും ഡോക്ടര്‍ സ്ഥാപനത്തിന് 1,50,000 ദിര്‍ഹമും നല്‍കണമെന്ന് വിധിച്ചു.



