ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി പുതിയ ചിപ്പ് ചേർത്ത ഇ-പാസ്‌പോർട്ടുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമായി.
ഇന്ത്യൻ എംബസിയും ദുബൈ കോൺസുലേറ്റും ചേർന്ന് പുറത്തിറക്കിയ പുതിയ വെബ്‌സൈറ്റ് വഴിയാണ് ഇനി മുതൽ എല്ലാ പാസ്‌പോർട്ട് സേവനങ്ങൾക്കും അപേക്ഷ സമർപ്പിക്കേണ്ടത്.
പുതിയ പോർട്ടൽ ഒക്ടോബർ 28 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അപേക്ഷകൾ സ്വീകരിക്കുന്നത് ഇനി മുതൽ വെബ്‌സൈറ്റ് indiavisa.blsinternational.com മുഖേനയായിരിക്കും.
അബുദാബി ഇന്ത്യൻ എംബസിയാണ് ഈ പുതിയ ഇ-പാസ്‌പോർട്ട് സൗകര്യം പ്രഖ്യാപിച്ചത്. അതോടൊപ്പം, ദുബൈയിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്നവർക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റും സമാനമായ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ഇ-പാസ്‌പോർട്ടുകൾ സുരക്ഷിതത്വവും വേഗതയുള്ള സേവനവും ഉറപ്പാക്കുന്നതായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി.



