ഫുജൈറ: ഫുജൈറ എമിറേറ്റിലെ ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് സംഘത്തെ മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി ഫുജൈറ പൊലീസ്.
കഴിഞ്ഞ ഒക്ടോബർ 23ന് തട്ടിപ്പ് സംഘം ഒരു യുവതിയിൽ നിന്ന് 195,000 ദിർഹം കൊള്ളയടിച്ചെന്ന് പൊലിസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് ഷാർജ പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
അതെസമയം ബാങ്കുകളിൽ നിന്ന് ഇറങ്ങിപോകുമ്പോൾ ജാഗ്രത പാലിക്കാനും, വഞ്ചനാപരമായ പദ്ധതികളിൽ വീഴാതിരിക്കാനും ആളുകൾക്ക് പൊലീസ് നിർദേശം നൽകി.



