ദുബൈ: എല്ലാ പ്രായക്കാരിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച അറിവും പ്രായോഗിക പരിചയവും വളർത്തുന്നതിനായി ‘എല്ലാവർക്കും എ.ഐ’ എന്ന പേരിൽ പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ
2026ൽ രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾവരെ എല്ലാവർക്കും എ.ഐയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ള അവസരം ലഭിക്കും.
യു.എ.ഇയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ എക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് ഓഫീസ് ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.



