അബുദാബി: സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ശക്തമായ പ്രവർത്തനങ്ങളുടെ ഭാഗമായി, ഓൺലൈൻ വഴിയിലൂടെയോ ഫോൺ മുഖേനയോ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലീസ്.
സൈബർ ക്രൈം വിഭാഗത്തിന്റെ മേധാവിയായ ലെഫ്റ്റനന്റ് കേണൽ അലി ഫാരിസ് അൽ നുഐമി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ തട്ടിപ്പുകാർ കവർന്നെടുക്കാൻ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
തട്ടിപ്പുകാർ അയക്കുന്ന ഫോൺ കോൾ, സന്ദേശങ്ങൾ, ലിങ്കുകൾ, അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന അഭ്യർത്ഥനകളിൽ വിശ്വാസം കാണിക്കരുതെന്നും, ഏതൊരു വിവരവും പങ്കിടുന്നതിനുമുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.



