ഷാർജ: 2025 നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF 2025) സന്ദർശിക്കുന്നവർക്കായി, ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ്, ബോട്ട് സർവീസുകൾ ഒരുക്കിയതായി ഷാർജ ബുക്ക് അതോറിറ്റി (SBA) പ്രഖ്യാപിച്ചു.
ദുബൈയിലെയും, അജ്മാനിലെയും വായനാപ്രേമികൾക്കായി ദിവസേന രണ്ട് പ്രത്യേക ഷട്ടിൽ ബസുകൾ സർവീസ് നടത്തും.
ദുബൈയിലെ അൽ റാഷിദിയ ബസ് സ്റ്റേഷനും, സിറ്റി സെന്റർ അജ്മാനിലെ പാർക്കിംഗ് പ്രദേശവും സർവീസിൻ്റെ ആരംഭകേന്ദ്രങ്ങളായിരിക്കും.



