ഷാർജ: നവംബർ 1 മുതൽ ഷാർജയിൽ മോട്ടോർബൈക്കുകൾ, ഭാരം കൂടിയ വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് വേണ്ടി ട്രാഫിക് ലെയിനുകളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് ഷാർജ പൊലീസ്. അതോടൊപ്പം ഗതാഗത നിയമങ്ങൾ കടുപ്പിക്കുമെന്നും പൊലീസ് വ്യക്തമമാക്കി.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗത സുതാര്യത ഉറപ്പാക്കുക, ഗതാഗത കുരുക്ക് കുറയ്ക്കുക എന്നിവയാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രധാന റോഡുകളിലും ഉപരോധങ്ങളിലുമുള്ള മോട്ടോർസൈക്കിളുകൾ പ്രത്യേകിച്ച് ഡെലിവറി ബൈക്കുകൾ ഭാരം കൂടിയ വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്കായി പ്രത്യേക ലെയിനുകൾ അനുവദിക്കുമെന്ന് ഷാർജാ പൊലീസ് വ്യക്തമാക്കി.



