ദുബൈ : രാഷ്ട്രീയ, വ്യവസായ, കായിക, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ അതുല്യ സംഭാവനകളുമായി മുന്നേറുന്ന യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള 50 വനിതകളുടെ പട്ടിക പുറത്തുവന്നു.
യു.എ.ഇയിലെ നാല് വനിതാ മന്ത്രിമാരും, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സണും, എമിറാത്തി ഒളിംപ്യനുമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്ത് ദുബായിൽ നടന്ന ചടങ്ങിൽ ‘പവർ വിമൺ’ പട്ടിക പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലിയാണ് പട്ടികയിലെ ഏക മലയാളി സാനിധ്യം.



