ഷാർജ: മരുഭൂമിയെ ഫലഭൂമിയാക്കാനുള്ള നവീന ആശയം അവതരിപ്പിച്ച മലയാളി വിദ്യാർത്ഥികൾ യു.എ.ഇയിൽ ശ്രദ്ധ നേടി.
ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ അറഫ ഷാക്കിർ മൻസൂർ, നൂർ അൽ ഹയ, ഹിബ അഫ്റീൻ, അമിന ഫാത്തിമ എന്നിവർ ചേർന്നാണ് സ്മാർട്ട് ആപ്പ് രൂപകൽപ്പന ചെയ്തത്.
കർഷകർക്ക് മരുഭൂമിയിൽ കൃഷി വികസിപ്പിക്കാൻ സഹായിക്കുന്ന സംവിധാനമാണ് നാല് പേരും അവതരിപ്പിച്ചത്.
വിദ്യാർത്ഥികളുടെ ഈ സാങ്കേതിക പ്രോജക്ട് യൂത്ത് ഗ്രീൻ ടൈറ്റൻസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മികച്ച പരിസ്ഥിതി സൗഹൃദ ആശയത്തിന് 5,000 ദിർഹം സമ്മാനത്തുകയായി ടീമിന് ലഭിച്ചു.



