ദുബൈ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിലെ പുതുക്കിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചു. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് (മിനിമം ഫെയർ) 12 ദിർഹത്തിൽ നിന്ന് 13 ദിർഹമായി വർധിപ്പിച്ചതായാണ് അധികൃതരുടെ അറിയിപ്പ്.
പുതിയ നിരക്കുകൾ തിരക്കേറിയ സമയങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ളതാണ്.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ 9:59 വരെ, വൈകിട്ട് 4 മുതൽ 7:59 വരെ ഉയർന്ന നിരക്കുകൾ ബാധകമായിരിക്കും.
രാത്രി 10 മണി മുതൽ പുലർച്ചെ 5:59 വരെ ഉള്ള യാത്രകൾക്കും പ്രത്യേക നിരക്കുകൾ പ്രാബല്യത്തിൽ വരും.
സാധാരണ റോഡിൽ നിന്ന് ലഭിക്കുന്ന ടാക്സികൾക്ക് പഴയ നിരക്കുകളാണ് നിലവിലുള്ളത്.
ആപ്പ് വഴി ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് പുതിയ നിരക്ക് ഘടന ബാധകമാകുന്നത്.



