ദുബൈ : അതിവേഗ പാതകൾ 10 വരിയാക്കുക, നാലാമത്തെ ദേശീയ പാത സ്ഥാപിക്കുക, സ്മാർട്ട് സിഗ്നൽ സംവിധാനം തുടങ്ങി പ്രധാന പദ്ധതികളുമായി യു. എ. ഇ. ഇതോടെ ഗതാഗത രംഗത്ത് വമ്പൻ മാറ്റങ്ങളാണ് ഉണ്ടാവുക.
രാജ്യത്തെ ഗതാഗത സംവിധാനം ആധുനികമാക്കാനും, ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാണ് വിപുലമായ വികസന പദ്ധതിയുമായി യു.എ.ഇ ആവിഷ്കരിക്കുന്നത്.
കൂടാതെ, സ്മാർട്ട് സിഗ്നൽ സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കി ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റോഡുകളും ഗതാഗത മേഖലയും ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷത്തിനിടെ 17,000 കോടി ദിർഹം (ഏകദേശം ₹3.8 ലക്ഷം കോടി) ചെലവഴിച്ച് സമഗ്ര നവീകരണമാണ് ലക്ഷ്യമിടുന്നത്.



