ദുബൈ : യു.എ.ഇയിൽ ബിസിനസ് സെന്ററുകൾക്ക് കർശന നിയമങ്ങൾ നടപ്പിലാക്കുന്നു. തട്ടിപ്പിൽ നിന്നും പ്രവാസികളെ രക്ഷിക്കുക, വിസ, പെർമിറ്റ് സേവനങ്ങളിൽ സുതാര്യതയും, സുരക്ഷിതത്വവും ഉറപ്പാക്കുക എന്നീ കാര്യങ്ങൾ മുൻനിർത്തിയാണ് നിയമങ്ങൾ നടപ്പിലാക്കുന്നത്.
പുതിയ നിയമപ്രകാരം, ബിസിനസ് സെന്ററുകൾക്ക് ഇപ്പോൾ ചില കാര്യങ്ങളിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ പ്രവേശനം നൽകുന്നതിന് മുമ്പ്, അവിടത്തെ ജീവനക്കാരുടെ തൊഴിൽ പശ്ചാത്തലം (background information) വിശദമായി പരിശോധിക്കണം.
ഇതിലൂടെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
ആളുകളുടെ വ്യക്തിഗത വിവരങ്ങൾ, വിസ കോപ്പി, പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകൾ
ദുരുപയോഗം ചെയ്യാൻ പാടില്ല,
സ്ഥാപനങ്ങൾ, തങ്ങൾക്ക് ലഭിച്ചിട്ടുള്ള ലൈസൻസിൽ വ്യക്തമാക്കിയ പരിധിക്കുള്ള പ്രവർത്തനങ്ങൾ മാത്രമേ നടത്താവൂ.
അനുമതിയില്ലാത്ത സേവനങ്ങൾ നൽകുകയോ, ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ അധികാരികൾ കർശന നടപടി സ്വീകരിക്കും.
ഉപഭോക്താക്കളുടെ വിവരസുരക്ഷ ഉറപ്പാക്കുക എന്നതാണ് ഓരോ ബിസിനസ് സ്ഥാപനങ്ങളുടെയും പ്രഥമ ഉത്തരവാദിത്വം.സ്ഥാപനങ്ങൾ ഇവ ലംഘിച്ചാൽ നിയമപരമായ നടപടി നേരിടേണ്ടി വരും.



