യു.എ.ഇ പൗരൻമാർക്ക് ഇനി ഇന്ത്യയിലെത്താൻ മുൻകൂർ വിസയുടെ ആവശ്യമില്ല. കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഒൻപത് പ്രധാന എയർപോർട്ടുകളിൽ ഇമറാത്തി യാത്രക്കാരെ ലക്ഷ്യമിട്ട് ‘വിസ ഓൺ അറൈവൽ’ സംവിധാനം ആരംഭിച്ചിരിക്കുകയാണ്.
ഇതുവഴി അവർക്ക് പരമാവധി 60 ദിവസം ഇന്ത്യയിൽ തങ്ങാൻ സാധിക്കും.
മുൻപ് യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇ-വിസയോ പേപ്പർ വിസയോ മുൻകൂറായി ആവശ്യമായിരുന്നു.
എന്നാൽ പുതിയ മാറ്റത്തോടെ ഈ ഒൻപത് വിമാനത്താവളങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇനി മുൻകൂർ വിസ വേണ്ട.
കൊച്ചി, കോഴിക്കോട് എന്നിവയ്ക്കൊപ്പം ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ഈ സൗകര്യം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.



