അബൂദബി: അബുദബിയിലെത്തുന്ന സഞ്ചാരികൾക്ക് സൗജന്യമായി സിം നൽകുന്ന പദ്ധതി തുടക്കം. അബൂദബി സായിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തുന്നവർക്കാണ് 10 ജി.ബി ഡാറ്റയുള്ള സിംകാർഡ് സൗജന്യമായി നൽകുന്നത്.
അബൂദബി വിമാനത്താവള അധികൃതരും എത്തിസലാത്ത് ആൻഡും സഹകരിച്ചാണ് സിം നൽകുക. 10 ജി.ബി ഡാറ്റക്ക് 24 മണിക്കൂർ വാലിഡിറ്റി മാത്രമാണ് ഉണ്ടാവുക.
മാപ്പ്, പേയ്മെന്റ്, മെസേജിങ്, ഡെസ്റ്റിനേഷൻ ഗൈഡ് തുടങ്ങിയ അവശ്യസേവനങ്ങൾ ഉപയോഗിക്കാൻ സൗജന്യ സിംകാർഡ് യാത്രക്കാരെ സഹായിക്കുമെന്നാണ് വിമാനത്താവള അധികൃതരുടെ പ്രതീക്ഷ. ലോകത്തെ അതിവേഗം വളരുന്ന എയർപോർട്ടുകളിലൊന്നായ അബൂദബിയിൽ നിന്ന് നൂറോളം സ്ഥലങ്ങളിലേക്ക് സർവീസുകളുണ്ട്.



