ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുള്ള ഏഴാമത് ദുബൈ റൺ വിജയകരമായി പൂർത്തിയായി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മൂന്ന് ലക്ഷത്തിലധികം ആളുകൾ പരിപാടിയുടെ ഭാഗമായി.
ദുബൈ സെൻട്രൽ ഹൈവേ ഷെയ്ഖ് സായിദ് റോഡിനെ മനോഹരമാക്കി ഒരു പറ്റം മനുഷ്യർ ഓടിയപ്പോൾ അതൊരു വർണ്ണാഭമായ കാഴ്ചയായി മാറി.
ഒരു മാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന പരിപാടികളിലൊന്നായ റണ്ണിൽ പ്രായഭേതമന്യേ പങ്കെടുത്തത് നിരവധി ആളുകൾ.
പുലർച്ചെ 4 മണി മുതൽ തന്നെ ഓടി തിമർക്കാൻ ആളുകളെത്തി. പൊതുജന സൗകര്യാർത്ഥം ദുബൈ മെട്രോ പുലർച്ചെ 3 മണി മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.
5 കിലോമീറ്റർ അല്ലെങ്കിൽ 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളായാണ് റൺ നടന്നത്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനടുത്തുള്ള ശൈഖ് സായിദ് റോഡിൽ നിന്ന് ഓട്ടം തുടങ്ങി ദുബൈ മാളിന് സമീപവും,10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം മ്യൂസിയത്തിന് സമീപം ആരംഭിച്ച് ഷെയ്ഖ് സായിദ് റോഡിലൂടെ ഡിഐഎഫ്‌സി ഗേറ്റിന് സമീപവും അവസാനിച്ചു. അതെസമയം 30,7000 പേർ ദുബൈ റണ്ണിൽ ഇത്തവണ പങ്കെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.



