ദുബൈ: സാഹസിക അനുഭവങ്ങൾ തേടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഹത്തയിൽ അതിസുന്ദരമായ പുതിയ പദ്ധതികൾ ഒരുങ്ങുന്നു .
ഡാം പ്രദേശത്തെ ആംഫി തിയറ്റർ, സ്ട്രോബറി ഫാം, എന്നിങ്ങനെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഉൾക്കൊള്ളുന്ന വലിയ വികസന പ്രവർത്തനങ്ങളാണ് ദുബൈയുടെ ഈ പർവത മേഖലയിലൊരുങ്ങുന്നത്.
ഹത്തയെ വർഷം മുഴുവൻ സഞ്ചാരികൾ നിറഞ്ഞുനിൽക്കുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
വിനോദസഞ്ചാരവും, കായിക പ്രവർത്തനങ്ങളും, വ്യാപാര വളർച്ചയും മെച്ചപ്പെടുത്തുവാൻ പുതിയ ബൈക്ക്, ഹൈക്കിംഗ് പാതകളും താമസസൗകര്യങ്ങളും ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നു.



