ദുബൈ : യു.എ.ഇ റസിഡന്റ്സിന് പിഴകൾ ഇനി തവണകളായി അടക്കാം. ഇതിനുള്ള സൗകര്യത്തിന് തുടക്കം കുറിക്കുകയാണെന്ന് ദുബൈ ധനകാര്യ മന്ത്രാലയം അറിയിച്ചു. ടാബി എന്ന ആപ്പ് വഴിയായിരിക്കുക സേവനം ലഭിക്കുകയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സർക്കാരിന് ലഭിക്കേണ്ട പിഴ തുകയോ ഫീസോ ടാബി പൂർണമായും നൽകും. തുടർന്ന് തവണകളായി ഇത് ആളുകളിൽ നിന്നും ഈടാക്കും. ചില വ്യവസ്ഥകളോടെയായിരിക്കും പുതിയ സംവിധാനം ലഭ്യമാവുകയെന്നും ദുബൈ സർക്കാർ അറിയിച്ചിട്ടുണ്ട്.
ജനങ്ങളുടെ താല്പര്യങ്ങൾ പരിഗണിച്ച് കൂടുതൽ നൂതനമായ സംവിധാനങ്ങൾ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ദുബൈ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആളുകളുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷന് ഇത് സഹായിക്കുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.



