ദുബൈ : അൽ ഖിസൈസ് പ്രദേശത്താണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ മരിച്ചയാളെ കണ്ടെത്തിയത്, മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ഫോറൻസിക്‌സ് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റി.
വ്യക്തിയെ തിരിച്ചറിയുന്നവരോ അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവരോ 901 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അറിയിച്ചു . ദുബൈക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ ഏരിയ കോഡായ 04 നമ്പറിന് മുമ്പ് ഉപയോഗിച്ച് ബന്ധപ്പെടുക.



