അബൂദബി : വരും ദിവസങ്ങളിൽ അബൂദബിയിൽ ഭാഗികമായി റോഡ് അടച്ചിടും. എഡി മൊബിലിറ്റിയുടേതാണ് മുന്നറിയിപ്പ്.
ഇത്പ്രകാരം ഡിസംബർ 9 ചൊവ്വാഴ്ച മുതൽ 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ, ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള നിരവധി പാതകൾ ഘട്ടം ഘട്ടമായി അടച്ചിടും.
ഡിസംബർ 9 ന് പുലർച്ചെ 12 മുതൽ ഡിസംബർ 15 ന് രാത്രി 10 വരെ മൂന്ന് ഇടത് പാതകൾ അടച്ചിടും. ഡിസംബർ 15 ന് രാത്രി 10 മുതൽ ഡിസംബർ 22 ന് രാവിലെ 6 വരെ രണ്ട് വലത് പാതകൾ അടച്ചിടും.
ഡിസംബർ 5 ന് വൈകുന്നേരം 5 മണി മുതൽ ഡിസംബർ 8 ന് പുലർച്ചെ 5 മണി വരെ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിൽ പ്രത്യേക അടച്ചിടലും ഉണ്ടായിരിക്കും.
അതെസമയം അടച്ചിടൽ നിയന്ത്രണം താൽക്കാലികമാണെന്നും,വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും, കാലതാമസം ഒഴിവാക്കാൻ ബദൽ വഴികൾ കണ്ടെത്തണമെന്നും അധികൃതർ നിർദേശിച്ചു.



