അബൂദബി : യു.എ.ഇയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നു.
ഡിസംബർ 10ന് രാത്രി 7.30ന് റൊണാൾഡോയുടെ അൽ നസറും, യുഎഇ ക്ലബ് അൽ വഹ്ദയും തമ്മിലാണ് ഏറ്റുമുട്ടുക.
റൊണാൾഡോയ്ക്കൊപ്പം സഹതാരങ്ങളായ സാദിയോ മാനെ, ജോവോ ഫെലിക്സ് എന്നിവരുമുണ്ടാകും. സൗദി സൂപ്പർ കപ്പിനായി 2024ലാണ് മുൻപ് റൊണാൾഡോ യു.എ.ഇയിലെത്തിയത്.
റൊണാൾഡോയുടെ രണ്ടാം വരവ് യു.എ.ഇ ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.



