ദുബൈ: നിങ്ങളുടെ എമിറേറ്റ്സ് ഐഡിയോ പാസ്സ്പോർട്ടോ എന്തെങ്കിലും ആവശ്യങ്ങൾക്കായി കൈമാറുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിച്ചോ….ഒരു സ്ത്രീ തന്റെ സുഹൃത്തിന്റെ പാസ്പോർട്ട് പകർപ്പുമായി ലഹരി കലർത്തിയ കടലാസുകൾ അടങ്ങിയ പാർസൽ കൈപറ്റി. സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് മൊഴി നൽകി. ഇതോടെ മധ്യേഷ്യൻ യുവതിക്ക് കുരുക്ക് വീണു. സ്ത്രീയ്ക്ക് മൂന്നു മാസം തടവും നാട് കടത്തലുമാണ് ദുബൈ കോടതി വിധിച്ച ശിക്ഷ.
2025 ഏപ്രിലിൽ ആണ് കേസിനാസ്പദമായ സംഭവം. വിസിട് വിസ പുതുക്കി നൽകാം എന്ന വ്യാജേന സുഹൃത്തിന്റെ പാസ്പോർട് പകർപ്പ് കൈക്കലാക്കുകയും യൂറോപ്പിൽ നിന്ന് വന്ന പാഴ്‌സൽ കൈപ്പറ്റുകയും ചെയ്തു. എന്നാൽ പാഴ്‌സലിനെ കുറിച്ച അറിയില്ലെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും പ്രതിയായ യുവതി വാദിച്ചെങ്കിലും വാദങ്ങൾ കോടതി തള്ളുകയായിരുന്നു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് തെളിഞ്ഞതോടെ പാസ്സ്പോർട്ടിന്റെ യഥാർത്ഥ ഉടമസ്ഥയെ കോടതി കുറ്റവിമുക്തയാക്കി.



