ദുബൈ : യു.എ.ഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നിന് വേദിയാകാൻ തയ്യാറെടുത്ത് അൽ വത്ബ ഈ പ്രാവശ്യം 62 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം, ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ഷോ, എന്നിവയ്‌ക്കെല്ലാം പുറമേ പങ്കാളിത്ത രാജ്യങ്ങളും സ്പോൺസർമാരും സ്ട്രാറ്റജിക് പങ്കാളികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക-പൈതൃക പരിപാടികളുടെ നീണ്ട നിര തന്നെയാണ് കാഴ്ചകാർക്ക് ഒരുക്കിയിരിക്കുന്നത്.
പുതുവത്സര രാവിൽ അഞ്ച് ഘട്ടങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ, രാത്രി 12 മണിക്ക് നടക്കുന്ന പ്രധാന കരിമരുന്ന് പ്രയോഗത്തോടെ അവസാനിക്കും.
സന്ദർശകർക്ക് 20 മിനിറ്റ് നീണ്ടുനിൽക്കുന്ന ഡ്രോൺ ഷോയും ഒരുക്കിയിട്ടുണ്ട്. ഈ 20 മിനിറ്റ് പ്രകടനത്തിൽ 6,500 ഡ്രോണുകളാണ് അണിനിരക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിരവധി കലാപരിപാടികൾ, നൂറുകണക്കിന് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അൽ അയാല, അൽ റസ്ഫ, അൽ നദൂബ തുടങ്ങിയ പരമ്പരാഗത എമിറാത്തി നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറും.



