ദുബൈ: ഇനി ക്യൂ നിൽക്കാതെ ദുബൈയിലെ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാം. ഹോട്ടലുകളിൽ കോൺടാക്ട് ലെസ് ചെക്കിൻ സംവിധാനം വരുന്നു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ സംവിധാനത്തിന് അംഗീകാരം നൽകിയത്.
പുതിയ സംവിധാനത്തിൽ ഐഡിയും ബയോമെട്രിക് ഡേറ്റയും ഒറ്റത്തവണ അപ്ലോഡ് ചെയ്താല്‍ മതിയാകും. ഹോട്ടലിൽ എത്തുന്നതിനു മുൻപായി മൊബൈൽ ഫോണിലൂടെ തിരിച്ചറിയൽ രേഖകൾ അപ്ലോഡ് ചെയ്ത ചെക്ക് ഇൻ ചെയ്യാം.
ഒരു തവണ ഐഡികൾ അപ്ലോഡ് ചെയ്താൽ ഐഡികളുടെ കാലാവധി തീരും വരെ മൊബൈൽ ഫോണിലൂടെ തന്നെ ചെക്ക് ഇൻ ചെയ്താൽ മതിയാകും. ഉപയോക്താക്കൾ ഫ്രണ്ട് ഡെസ്കിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം ഈ സംവിധാനം രൂപകൽപ്പന ചെയ്തത്.



