ദുബൈ : കരിമരുന്ന് പ്രയോഗം നടത്തി പുതുവർഷത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് റാസൽഖൈമ. ആറു കിലോമീറ്റർ നീളത്തിൽ തുടർച്ചയായി 15 മിനിറ്റ് എന്ന നിലയിലാണ് വെടിക്കെട്ട്.
2300 ഡ്രോണുകൾ അണിനരത്തി വമ്പൻ ഡ്രോൺ ഷോയും, ലേസർ ഷോയും സംഘടിപ്പിക്കും.
മർജാൻ ഐലൻഡിന്റെയും അൽഹംറയുടെയും ആകാശത്തായിരിക്കും റെക്കോർഡ് പ്രകടനം അരങ്ങേറുക.
കഴിഞ്ഞ 7 വർഷത്തിനിടെ പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി 13 ഗിന്നസ് വേൾഡ് റെക്കോർഡ് റാസൽഖൈമ സ്വന്തമാക്കിയിട്ടുണ്ട്.
കാഴ്ചക്കാരായി എത്തുന്ന മുഴുവൻ പേർക്കും ആസ്വദിക്കാവുന്ന വിധത്തിൽ ഇത്തവണ, രാത്രി എട്ടിനും അർധ രാത്രിയുമായി 2 തവണയാണ് വെടിക്കെട്ടുണ്ടാവുക.
രാത്രി കോർണിഷ് അൽകവാസിമിലും അർധരാത്രി മർജാൻ ഐലൻഡിലും അൽഹംറ ബേയിലുമായിട്ടായിരിക്കും വെടിക്കെട്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർ www.raknye.com എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം.



