റിയാദ്: സൗദിയിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മഴക്കൊപ്പം ഇടി മിന്നലും കാറ്റും ഉണ്ടാകും. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ആണ് മുന്നിയറിപ്പ് നൽകിയിരിക്കുന്നത്. ഡിസംബർ 18 വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മുന്നറിയിപ്പ് നൽകിയിട്ടുള്ള ദിവസങ്ങളിൽ വെള്ളപൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പോകരുതെന്നും ഏജൻസി വ്യക്തമാക്കി.
മിതമായതോ കനത്തതോ ആയ ഇടിമിന്നൽ സാധ്യതയാണ് ഏജൻസി പ്രവചിക്കുന്നത്. റിയാദ്, ഖാസിം, ഹായിൽ, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ കാറ്റ് ഉണ്ടാവുക. അൽ ജഫ്,തബൂക്ക് എന്നിവിടങ്ങളിൽ മിതമായ കാറ്റിനും സാധ്യതയുണ്ട്.



