ഓസ്ട്രേലിയ: ലോകം ഇന്ന് നന്ദി പറയുകയാണ് അഹമ്മദ് എന്ന പഴകച്ചവടക്കാരനോട്. സ്വന്തം ജീവൻ പണയപ്പെടുത്തി സാധാരണകാരനായ ആ മനുഷ്യൻ രക്ഷിച്ചെടുത്തത് നിരവധി ജീവനുകളായിരുന്നു.
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിശ്വാസികളുടെ ഹനൂക്ക ആഘോഷം നടക്കുന്നതിനിടെയാണ് തോക്കുധാരികളായ ഭീകരെത്തിയത്.
നിരപരാധികളായ ആളുകൾക്ക് നേരെ അവർ നിർദ്ദയം നിറയൊഴിച്ചു. സ്വയ രക്ഷയ്ക്കായി ആളുകൾ ചിതറിയോടിയപ്പോൾ സുരക്ഷിതമായ സ്ഥലത്തേക്ക് പോകുന്നതിന് പകരം ഭീകരരെ നേരിടാൻ നിരായുധനായി പോവുകയായിരുന്നു അഹ്മദ് ചെയ്തത്.
അയാളുടെ ധീരമായ ആ ഇടപെടലിൽ നിരവധി പേർക്കാണ് ജീവൻ തിരിച്ചു കിട്ടിയത്.
ലോകം ഇന്ന് അഹമ്മദിന്റെ ധീരതയെ വാനോളം പ്രശംസിക്കുകയാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് മുതൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാനഹു വരെ ഉള്ളവർ അഹമ്മദിന്റെ ധീര പ്രവർത്തിയിൽ അഭിനന്ദനം അറിയിക്കുകയാണ്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി അഹമ്മ ദിനെ നേരിട്ട് ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും നിറയുന്നത് അഹമ്മദ് എന്ന ഒറ്റ പേര് മാത്രമാണ്.



