അബൂദബി : റിയൽ എസ്റ്റേറ്റ് രംഗത്ത് അതിവേഗ കുതിപ്പ് നടത്തുന്ന രാജ്യങ്ങളിൽ ഒന്നായി യു.എ.ഇ. ആ കുതിപ്പിനെ അടയാളപ്പെടുത്തുകയാണ് അബൂദബിയിലെ ഒരു കെട്ടിടം.
ഒരു കെട്ടിടം പണിയാൻ എത്ര സമയം എടുക്കും ? മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ എന്നായിരിക്കും ഉത്തരം.
എന്നാൽ അബൂദബിയിൽ ഈഗിൽസ് നിർമിച്ച ഈ കെട്ടിടം നിങ്ങളെ മാറി ചിന്തിപ്പിക്കും.
15 നിലകളിലുള്ള കോൺഗ്രീറ്റ് ഉപയോഗിക്കാത്ത കെട്ടിടം ഈഗിൾ ഹിൽസ് പന്ത്രണ്ട് ദിവസം കൊണ്ടാണ് നിർമ്മിച്ചത്. 200 റോബോട്ടുകൾ പിഴവുകൾ ഇല്ലാതെ ജോലി ചെയ്തതിൻ്റെ ഫലമായിരുന്നു കെട്ടിടം.
കെട്ടിടം നിർമ്മിക്കുന്നതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യു.എ.ഇ എന്ന രാജ്യത്തിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ഈ 15 നില കെട്ടിടം.



