ദുബൈ: യു.എ.ഇയിലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത് കിരീടാവകാശി ഷെയ്ക് ഹംദാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വന്ന ചില ചിത്രങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോൺ മസ്ക്മായുള്ള ചിത്രങ്ങളാണ് ഹംദാൻ പങ്കുവെച്ചത്. മസ്കുമായി ബഹിരാകാശം, ടെക്നോളജി, ഹ്യൂമാനിറ്റി എന്നിവയുമായി ബന്ധപെട്ട് ചർച്ചകൾ നടത്തിയെന്നും ഭാവിയിൽ പല മേഖലകളിലും അദ്ദേഹവുമായി സഹകരിക്കുമെന്നും ഹംദാൻ പറഞ്ഞു.
ദുബൈ ലൂപ്പ് പോലുള്ള യു.എ.ഇയുടെ സ്വപ്ന പദ്ധതികൾക്ക് മസ്കിന്റെ കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത്. ബഹിരാകാശം മുതൽ ഇലക്ട്രിക് കാർ നിർമാണം വരെയുള്ള മേഖലകളിൽ സജീവ സാന്നിധ്യമായ മസ്കും ദീർഘവീക്ഷണമുള്ള ഹംദാനും ഒന്നിക്കുമ്പോൾ യു.എ.ഇയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ഉറപ്പാണ്.



