ദുബൈ : യു.എ.ഇയിൽ വരാനിരിക്കുന്നത് വൻ തൊഴിലവസരങ്ങളെന്ന് പഠന റിപ്പോർട്ട്. 2030നകം 10.3 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്തുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള മേഖലകളിലായിരിക്കും കൂടുതൽ തൊഴിൽ സാധ്യത.
സാങ്കേതിക രംഗത്ത് മാത്രം 54,000 തൊഴിലവസരങ്ങളുണ്ടാവും. ഉൽപാദന മേഖലയിൽ 1.33 ലക്ഷം വിദ്യാഭ്യാസ രംഗത്ത് 78000, റീട്ടെയിൽ മേഖലയിൽ 60000, ഫിനാൻസ്, ഹെൽത്ത്കെയർ മേഖലകളിലായി 80000 എന്നിങ്ങനെയാണ് തൊഴിലവസരം.
എന്റർപ്രൈസ് ആൻഡ് സോഫ്റ്റ്വേയർ കമ്പനിയായ സർവീസ് നൗ, എജുക്കേഷൻ കമ്പനിയായ പിയേഴ്സൺ എന്നിവർ ചേർന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.



