അബുദാബി: നിരവധി നിയമമാറ്റങ്ങൾക്കാണ് 2026ൽ യു.എ.ഇ സാക്ഷ്യം വഹിക്കുക. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയെന്ന് നോക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രാർത്ഥനാ സമയത്തിൽ മാറ്റമുണ്ട്. 12.45നാണ് യു.എ.ഇയിലെ പ്രാർത്ഥന സമയം ഏകീകരിച്ചിരിക്കുന്നത്.
ഇതിനെ അടിസ്ഥാനപ്പെടുത്തി കുട്ടികളുടെ സ്കൂൾ സമയത്തിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ദുബൈയിലെ സ്കൂളുകളിലെ പ്രവർത്തന സമയം 11.30 വരെ ക്രമപ്പെടുത്താൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ടാക്‌സ് നിയമങ്ങളിലും മാറ്റം വരുന്നുണ്ട്. 2026മുതൽ പഞ്ചസാര ചേർത്തുള്ള ശീതളപാനീയങ്ങളുടെ ടാക്‌സ്, അതിൽ ഉപയോഗിച്ചിരിക്കുന്ന മധുരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
മറ്റൊരു മാറ്റം ഇതാണ്. ദുബൈ എയർപോർട്ട് ടെർമിനൽ 3ലൂടെ ദുബൈയിലെത്തുന്ന യാത്രക്കാർക്ക് അടുത്ത വർഷം മുതൽ റെഡ് കാർപ്പറ് സേവനം ലഭ്യമാകും. റെഡ്കാർപറ്റിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
ഇവയ്‌ക്കെല്ലാം പുറമേ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെല്ലാം യു.എ.ഇയിൽ 2026ൽ പൂർണമായി നിരോധിക്കും. അതെസമയം യു.എ.ഇയിൽ പ്രമോഷണൽ വീഡിയോ ചെയ്യുന്നവരും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കണ്ടെന്റ് ക്രിയേറ്റേഴ്‌സിനുള്ള ലൈസൻസ് എടുക്കാനുള്ള അവസാന തിയ്യതി 2026 ജനുവരി 31ആണ്.
കൃത്യതയും, സുതാര്യതയുമുള്ള ഇത്തരം നിയമങ്ങളിലൂടെ രാജ്യത്തെ പൗരന്മാരെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.



